
കേരളിയ സമൂഹം വി എസിനെ എങ്ങനെയാണ് നോക്കികണ്ടിരുന്നത് എന്നതിന് തെളിവാണ് കഴിഞ്ഞ മൂന്ന് ദിവസമായി കേരളമെമ്പാടും നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന മുദ്രാവാക്യങ്ങളെന്ന് സി എസ് സുജാത. തൊഴിലാളികളെയും മാറ്റ് ഇതര ജനവിഭാഗങ്ങളെയും എല്ലാം സംഘടിപ്പിച്ച് കൊണ്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും സഖാവ് വി എസ് നൽകിയ സംഭാവന ആദരവോടെയാണ് കേരളം കാണുന്നത്. എവിടെയൊക്കെ സ്ത്രീകൾ വേട്ടയാടപ്പെടുന്നോ അവിടെയെല്ലാം വി എസ് ഓടിയെത്താറുണ്ടായിരുന്നു. കുഞ്ഞുങ്ങളും ചെറുപ്പക്കാരും സ്ത്രീകളും തൊഴിലാളികളും എല്ലാം വി എസിനെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്ന് നമുക്ക് അറിയാമെന്നും സുജാത കൂട്ടിച്ചേർത്തു.
വി എസിന്റെ സംസ്കാരത്തിന് ശേഷം സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു സി എസ് സുജാത. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വലിയ ചുടുകാട്ടില്‍ സംസ്കരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വി.എസ്. അച്യുതാനന്ദന് ജൂലൈ 21 തിങ്കളാഴ്ച വൈകിട്ടാണ് അന്തരിച്ചത്. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട വിലാപയാത്ര 22 മണിക്കൂറെടുത്താണ് ജന്മനാടായ ആലപ്പുഴയില്‍ എത്തിയത്. ധീര സഖാവിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ജനസാഗരം ഒഴുകിയെത്തുന്ന കാഴ്ചക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.
The post “എവിടെയൊക്കെ സ്ത്രീകൾ വേട്ടയാടപ്പെടുന്നോ അവിടെയെല്ലാം വി എസ് ഓടിയെത്താറുണ്ടായിരുന്നു”: സി എസ് സുജാത appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/vPVCB18

No comments:
Post a Comment