
വി എസിന് സാംസ്കാരിക തലസ്ഥാനത്തിൻ്റെ അനുശോചനം. ജനകീയ നേതാവിന് ആദരമർപ്പിക്കാൻ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ളവർ എത്തിച്ചേർന്നു. തൃശൂർ ടൗൺ ഹാളിൽ നടന്ന സർവകക്ഷി യോഗത്തിൽ സിപിഐഎം സംസ്ഥാനകമ്മിറ്റിയംഗം എ സി മൊയ്തീൻ എംഎൽഎ അധ്യക്ഷനായി. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ , തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, പൗരസ്ത്യ കൽദായ സഭ മൈത്രാപ്പൊലീത്ത മാർ ഒൗഗിൻ കുര്യാക്കോസ്, മന്ത്രി ഡോ. ആർ ബിന്ദു, പി ബാലചന്ദ്രൻ എംഎൽഎ , മേയർ എം കെ വർഗീസ്, എംഇഎസ് പ്രസിഡന്റ് ഡോ. പി എ ഫസൽ ഗഫൂർ, ഡിസിസി പ്രസിഡന്റ്‍, ജോസഫ് ടാജറ്റ്, ബിജെപി നേതാവ് എം എസ് സമ്പൂർണ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ കെ വൽസരാജ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി എച്ച് റഷീദ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിൽ മനുഷ്യനെ സമൂഹത്തിന്റെ പൊതുധാരയിൽ കരുത്തോടെ നിൽക്കാന പ്രാപ്തമാക്കിയതാണ് വിഎസിന്റെ മഹനീയത എന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു
The post വി എസിന് സാംസ്കാരിക തലസ്ഥാനത്തിൻ്റെ അനുശോചനം appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/xVY4Wm8

No comments:
Post a Comment