പാലക്കാട് ഡിവിഷന്റെ ഡിവിഷണല്‍ റെയില്‍വേ മാനേജരായി മധുകര്‍ റോട്ട് ചുമതലയേറ്റു - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

പാലക്കാട് ഡിവിഷന്റെ ഡിവിഷണല്‍ റെയില്‍വേ മാനേജരായി മധുകര്‍ റോട്ട് ചുമതലയേറ്റു

Thursday, July 31, 2025
madhukar roat

മധുകര്‍ റോട്ട് ദക്ഷിണ റെയില്‍വേയിലെ പാലക്കാട് ഡിവിഷന്റെ ഡിവിഷണല്‍ റെയില്‍വേ മാനേജരായി ഇന്ന് ചുമതലയേറ്റു.നേരത്തെ ജയ്പൂരിലെ നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ ചീഫ് ഫ്രൈറ്റ് ട്രാഫിക് മാനേജറായി (സിഎഫ്ടിഎം) ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

1997 ബാച്ചിലെ ഐആര്‍ടിഎസ് കേഡര്‍ (ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസ്) ഉദ്യോഗസ്ഥനാണ് മധുകര്‍ റോട്ട്. നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ, വെസ്റ്റേണ്‍ റെയില്‍വേ എന്നിവിടങ്ങളിലും അഹമ്മദാബാദിലെ കോണ്‍കോറില്‍ ഡെപ്യൂട്ടേഷനില്‍ ചീഫ് ജനറല്‍ മാനേജര്‍ തുടങ്ങി ഇന്ത്യന്‍ റെയില്‍വേയിലെ നിരവധി സുപ്രധാന റോളുകളിലും സേവനമനുഷ്ഠിച്ചതിന്റെ വൈവിധ്യമാർന്ന പരിചയമുണ്ട്.

Also read-കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് അന്താരാഷ്ട്ര അംഗീകാരം

അഹമ്മദാബാദ് ഡിവിഷനില്‍ സേവനമനുഷ്ഠിക്കുന്നതിനിടെ അദ്ദേഹം സ്വകാര്യ ചരക്ക് ടെര്‍മിനലുകള്‍ (പിഎഫ്ടി) ആരംഭിക്കുന്നതിലും അവയുടെ പ്രവര്‍ത്തനത്തിലും സുപ്രധാന പങ്കുവഹിച്ചു.

content highlight: Madhukar Roat took charge as the Divisional Railway Manager of Palakkad Division,today.Earlier he was serving as the Chief Freight Traffic Manager in jaipur

The post പാലക്കാട് ഡിവിഷന്റെ ഡിവിഷണല്‍ റെയില്‍വേ മാനേജരായി മധുകര്‍ റോട്ട് ചുമതലയേറ്റു appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/Otr5BY3

No comments:

Post a Comment