
കേരള സർവകലാശാലയിലെ സിൻഡിക്കേറ്റ് ഹാളിൽ മുൻകൂട്ടി നിശ്ചയിച്ചിരുന്ന ഔദ്യോഗിക യോഗം അലങ്കോലപ്പെടുത്തിയവരുടെ നടപടി ഗുരുതരമാണെന്ന് സർവകലാശാല സിൻഡിക്കേറ്റ് . അടിയന്തിര പ്രാധാന്യത്തോടെ സർവകലാശാലയിൽ നിശ്ചയിച്ചിരുന്ന യോഗം അലങ്കോലപ്പെടുത്തുകയും സിൻഡിക്കേറ്റ് ഹാളിലേക്ക് അതിക്രമിച്ചു കയറുകയും ചെയ്തത് ഗുരുതര അച്ചടക്കലംഘനമെന്ന് സിൻഡിക്കേറ്റ്. സർവകലാശാല ഹാളിൽ നടത്തിയ അതിക്രമത്തിൽ പങ്കെടുത്തവർക്കെതിരെ കടുത്ത നടപടി ഉണ്ടാവും. സേവ് യൂണിവേഴ്സിറ്റി കമ്മിറ്റി എന്ന ക്രിമിനൽ സംഘത്തിലെ ആർ എസ് ശശികുമാറും ചില കോൺഗ്രസ് നേതാക്കളുമാണ് അക്രമം ആസൂത്രണം ചെയ്തത്. എം എൽ എ ഹോസ്റ്റലിൽ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി ക്രിമിനൽ പശ്ചാത്തലമുള്ള ചില കോൺഗ്രസ് സംഘടനാ പ്രവർത്തകരെ പ്രത്യേകം ചുമതലപ്പെടുത്തി പറഞ്ഞയക്കുകയായിരുന്നുവെന്നും അംഗങ്ങൾ പറഞ്ഞു.
സിൻഡിക്കേറ്റ് അംഗം ആർ രാജേഷിൻ്റെ നേതൃത്വത്തിൽ ഓൺലൈൻ അഡ്മിഷൻ കമ്മിറ്റിയും സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ഷിജൂഖാൻ, ജി.മുരളീധരൻ എന്നിവർ നേതൃത്വം നൽകി ഹെൽത്ത് സെൻ്ററിലെ പോസ്റ്റിംഗുമായി ബന്ധപ്പെട്ട ഇൻ്റർവ്യു ബോർഡ് യോഗവും നിശ്ചയിച്ചിരുന്നു. എന്നാൽ ഓൺലൈൻ അഡ്മിഷൻ കമ്മിറ്റി കഴിഞ്ഞ്, ഹെൽത്ത് സെൻ്റർ സെലക്ഷൻ കമ്മിറ്റി ആരംഭിക്കുമ്പോൾ ഒരു സംഘം കടന്നുവന്ന് സെക്യൂരിറ്റിയെ കൈയ്യേറ്റം നടത്തുകയും അനധികൃതമായി ഹാളിൽ പ്രവേശിക്കുകയും ഭീഷണി ഉയർത്തുകയും ചെയ്തു. കോൺഫിഡൻഷ്യൽ രേഖകൾ നശിപ്പിച്ചു. ചില പ്രധാന രേഖകൾ അനധികൃതമായി കൈവശപ്പെടുത്തി. തുടർന്ന് കൂടുതൽ സെക്യൂരിറ്റി എത്തി. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചു. സെക്യൂരിറ്റി ഓഫീസറായ ഡിവൈഎസ്പിയും സിൻഡിക്കേറ് അംഗങ്ങളും സമയോചിതമായി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. വിസിയും ശശികുമാറും പറഞ്ഞാൽ തങ്ങൾ എന്തും ചെയ്യുമെന്ന ധാർഷ്ട്യത്തോടെ ആക്രോശിച്ചാണ് ചില കോൺഗ്രസ് ജീവനക്കാർ പെരുമാറിയത്. യോഗം അലങ്കോലപ്പെടുത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും കോൺഫിഡൻഷ്യൽ രേഖകൾ നശിപ്പിക്കുകയും ചെയ്തവരെ സർവകലാശാല നിയമപ്രകാരം നടപടി എടുക്കുമെന്നും വിശദമായി അന്വേഷിക്കുമെന്നും സിവിലും ക്രിമിനലുമായ മറ്റു നടപടികൾ സ്വീകരിക്കുമെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ അറിയിച്ചു.
The post കേരള സർവകലാശാലയിലെ സിൻഡിക്കേറ്റ് ഹാളിലെ ഔദ്യോഗിക യോഗം അലങ്കോലപ്പെടുത്തുകയും സെക്യൂരിറ്റിയെ ആക്രമിക്കുകയും ചെയ്ത് കോൺഗ്രസ് സംഘടനാ പ്രവർത്തകർ ; കർശന നടപടിയുണ്ടാകുമെന്ന് സിൻഡിക്കേറ്റ് appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/UmCy31Y

No comments:
Post a Comment