കലക്കൻ ഫീച്ചറുകളുടെ ചാകര; 35ലധികം മാറ്റങ്ങളുമായി പുതിയ റെനോ കൈഗർ ഇന്ത്യയിലെത്തി; ഉറ്റുനോക്കി ആരാധകർ - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

കലക്കൻ ഫീച്ചറുകളുടെ ചാകര; 35ലധികം മാറ്റങ്ങളുമായി പുതിയ റെനോ കൈഗർ ഇന്ത്യയിലെത്തി; ഉറ്റുനോക്കി ആരാധകർ

Thursday, August 28, 2025
Renault Kiger FEATHURES

പ്രമുഖ ഫ്രഞ്ച് കാർ നിർമാതാക്കളായ റെനോ പുതുക്കിയ കൈഗർ ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുകയാണ്. കിടിലൻ ഫീച്ചറുകളോടെയും മികച്ച മാറ്റങ്ങളോടെയുമാണ് വാഹനം നിരത്തിലിറങ്ങുന്നത്.

എക്സ്റ്റീരിയർ, ഇന്റീരിയർ ഡിസൈൻ, നൂതന സാങ്കേതികവിദ്യ, സുരക്ഷാ ഫീച്ചറുകൾ എന്നിവയിൽ ഉൾപ്പെടെ ഏകദേശം 35ലധികം മാറ്റങ്ങളുമായാണ് വാഹനം എത്തിയിരിക്കുന്നത്. 20.38 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. 100 പിഎസ് പരമാവധി കരുത്തും 160 എൻഎംവരെ ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ടർബോചാർജ്ഡ് എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 72 പിഎസ് പരമാവധി കരുത്തും 96 എൻഎം ടോർക്കും അവകാശപ്പെടുന്ന നാച്ചുറലി ആസ്പിറേറ്റഡ് എൻജിനിലും പുതിയ കാർ ലഭ്യമാകും.

ALSO READ: മാരുതി ഇ വിറ്റാര: അധികം താമസിക്കാതെ ഇന്ത്യയിലെത്തും, പുതിയ റിപ്പോർട്ടുകൾ

ഇക്കോ, നോർമൽ, സ്പോർട്ട് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഡ്രൈവിങ് മോഡുകളും കാറിനുണ്ട്. ആറ് എയർബാഗുകൾ, ഇഎസ്പി, ട്രാക്‌ഷൻ കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് തുടങ്ങിയ 21 സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളാണ് മറ്റൊരു സവിശേഷത. മൾട്ടി-വ്യൂ കാമറ, റെയിൻ -സെൻസിങ് വൈപ്പറുകൾ, വയർലെസ് സ്മാർട്ട്ഫോൺ കണക്ടിവിറ്റി, 20.32 സെന്റിമീറ്റർ ഫ്ലോട്ടിങ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ്, പ്രീമിയം 3 ഡി ആർക്കമിസ് സറൗണ്ട് സൗണ്ട് സിസ്റ്റം എന്നിവ ഉൾപ്പെടുന്നതാണ് ടെക്നിക്കൽ പാക്കേജ്. ടർബോ മാന്വൽ, സിവിടി വകഭേദങ്ങൾക്ക് 9.99 മുതൽ 11.29 ലക്ഷംവരെയാണ് എക്സ്ഷോറൂം വില. എനർജി വേരിയന്റുകളുടെ വില 6.29 ലക്ഷം രൂപയിലാണ് തുടങ്ങുന്നത്.

The post കലക്കൻ ഫീച്ചറുകളുടെ ചാകര; 35ലധികം മാറ്റങ്ങളുമായി പുതിയ റെനോ കൈഗർ ഇന്ത്യയിലെത്തി; ഉറ്റുനോക്കി ആരാധകർ appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/CnsmBcU

No comments:

Post a Comment