
സപ്ലൈകോയുടെ ഓണച്ചന്തയിൽ 265 കോടി രൂപയുടെ വിൽപ്പന. കഴിഞ്ഞ ദിവസം മാത്രം 16 കോടിയുടെ റെക്കോർഡ് വിൽപ്പനയാണ് നടന്നത്. കേരളത്തിലെ ജനങ്ങൾ സപ്ലൈകോയെ സ്വീകരിച്ചതിൻ്റെ ഭാഗമായാണ് ഈ നേട്ടമെന്നു മന്ത്രി ജി ആർ അനിൽ പറഞ്ഞു.
സപ്ലൈകോ ചന്ത ആരംഭിച്ച വെറും ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായത്. തിരുവനന്തപുരം പുത്തിരിക്കണ്ടത്ത് നടക്കുന്ന ചന്തയിൽ ദിവസവും നിരവധി ആളുകളാണ് എത്തുന്നത്. പൊതു വിപണിയിലെ വിലക്കയറ്റം തടയാൽ ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാൻ ഓണചന്തകൾക്ക് ആരംഭിച്ചിട്ടുള്ളത്.
13 ഇനം അവശ്യസാധനങ്ങള്‍ സബ്സിഡി നിരക്കിലാണ് സപ്ലൈകോ ചന്തയിൽ ഒരുക്കിയിട്ടുള്ളത്. കേരളത്തിലെ ജനങ്ങൾ സപ്ലൈകോയെ സ്വീകരിച്ചതിൻ്റെ ഭാഗമായാണ് ഈ നേട്ടമെന്നു മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.
Also Read: ചെങ്ങറ സമരഭൂമിയില്‍ മന്ത്രിയും പൊലീസും എത്തി ഒപ്പം സന്തോഷത്തിന്റെ പുഞ്ചിരി ജനങ്ങളുടെ ചുണ്ടിലും
ജില്ലാ കേന്ദ്രങ്ങള്‍ക്ക് പുറമേ 140 നിയമസഭാ മണ്ഡലങ്ങളിലും ഇക്കുറി ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കും. വരും ദിവസങ്ങളിലും മികവുറ്റ വിൽപ്പനയാണ് സപ്ലൈകോ ഓണ ചന്തയിലൂടെ പ്രതീക്ഷിക്കുന്നത്.
The post വില്പനയില്‍ കുതിച്ച് സപ്ലൈകോ ഓണച്ചന്ത appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/rl20Xdx

No comments:
Post a Comment