അടിയന്തര ലാൻഡിങ്: തിരുവനന്തപുരം – ദില്ലി വിമാനം ചെന്നൈയിലിറക്കി, വിമാനത്തിൽ കേരളത്തിൽ നിന്നുള്ള അഞ്ച് എംപിമാരും - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

അടിയന്തര ലാൻഡിങ്: തിരുവനന്തപുരം – ദില്ലി വിമാനം ചെന്നൈയിലിറക്കി, വിമാനത്തിൽ കേരളത്തിൽ നിന്നുള്ള അഞ്ച് എംപിമാരും

Sunday, August 10, 2025
flight

തിരുവനന്തപുരം-ദില്ലി വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. റഡാറുമായുള്ള ബന്ധത്തിൽ തകരാർ നേരിട്ടതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തിയത്. കേരളത്തിൽ നിന്നുള്ള അഞ്ച് എംപിമാർ വിമാനത്തിൽ ഉണ്ടായിരുന്നു. കെ സി വേണുഗോപാൽ കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ.രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ് എന്നിവർ ആണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

എയർ ഇന്ത്യ 2455 വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. തിരുവനന്തപുരത്തുനിന്നും 7.50 ന് ആയിരുന്നു വിമാനം പുറപ്പെട്ടത്. പറന്നുയർന്ന് ഒരു മണിക്കൂർ 10 മിനിറ്റ് പിന്നിട്ടപ്പോൾ സാങ്കേതിക തകരാർ ഉണ്ടായി. ചെന്നൈ വിമാനത്താവളത്തിന് മുകളിൽ വിമാനം പറന്നത് ഒരു മണിക്കൂർ നേരം ആണ്. അതിന് ശേഷമാണ് അടിയന്തര ലാൻഡിങ് നടത്തിയത്.

ALSO READ: വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച് തലസ്ഥാനത്തെ സീഡ് ബോള്‍ നിര്‍മാണം; ലണ്ടനിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ആറായിരത്തിലധികം വിദ്യാർത്ഥികൾക്ക് ലഭിക്കും

ENGLISH SUMMARY: A Thiruvananthapuram-Delhi flight made an emergency landing at Chennai airport. The emergency landing was made after it encountered a problem with the radar. Five MPs from Kerala were on board the flight. KC Venugopal Kodikunnil Suresh, Adoor Prakash, K. Radhakrishnan and Robert Bruce were on board.

The post അടിയന്തര ലാൻഡിങ്: തിരുവനന്തപുരം – ദില്ലി വിമാനം ചെന്നൈയിലിറക്കി, വിമാനത്തിൽ കേരളത്തിൽ നിന്നുള്ള അഞ്ച് എംപിമാരും appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/s8103lh

No comments:

Post a Comment