തിരുവനന്തപുരത്ത് പെട്രോൾ പമ്പിൽ വച്ച് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

തിരുവനന്തപുരത്ത് പെട്രോൾ പമ്പിൽ വച്ച് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി

Sunday, August 10, 2025

തിരുവനന്തപുരം കള്ളിക്കാട് പെട്രോൾ പമ്പിൽ വച്ച് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കാട്ടാക്കട മയിലോട്ടുമൂഴിയിൽ താമസിക്കുന്ന 36 വയസുള്ള ബിജു തങ്കച്ചനെയാണ് ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടു പോയത്. ഇന്ന് ഉച്ചകഴിഞ്ഞു 3.45 മണിയോടെ ആയിരുന്നു സംഭവം. ഇയാളെ നെടുമങ്ങടിന് സമീപം നെട്ടിറചിറയിൽ നിന്നുമാണ് കാട്ടാക്കട പോലീസ് കണ്ടെത്തിയത്.

ALSO READ: അടിയന്തര ലാൻഡിങ്: തിരുവനന്തപുരം – ദില്ലി വിമാനം ചെന്നൈയിലിറക്കി, വിമാനത്തിൽ കേരളത്തിൽ നിന്നുള്ള അഞ്ച് എംപിമാരും

വാഹനത്തിൽ പെട്രോൾ അടിച്ചുക്കൊണ്ടിരിക്കുമ്പോൾ 15 ഓളം പേർ ചേർന്നാണ് ബിജുവിനെ തട്ടിക്കൊണ്ട് പോയത്. ബിജുവിനെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ച് സഘംത്തിൻ്റെ കാറിൽ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ശേഷം റോഡിൽ ഇറക്കിവിട്ടു. ബിജുവിനെ നിലവിൽ വീട്ടുകാരോടൊപ്പം വിട്ടയച്ചു.. വിസ നൽകാമെന്ന് പറഞ്ഞ് ബിജു പലരിൽ നിന്നായി പണപിരിവ് നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. തട്ടിക്കൊണ്ട് പോകലിന് പിന്നിൽ ഇവരാണെന്നാണ് വിവരം. കേസിൻ്റെ മുറയ്ക്ക് പ്രതികളെ ഉടനെ കണ്ടെത്തുമെന്നും പോലീസ് പറഞ്ഞു.

The post തിരുവനന്തപുരത്ത് പെട്രോൾ പമ്പിൽ വച്ച് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/7YfMqKU

No comments:

Post a Comment