
പൂരി പലർക്കും ഫേവറിറ്റ് ആണ്. എളുപ്പത്തിൽ തയ്യാറാക്കാം എന്നതാണ് പലപ്പോഴും പൂരിയെ പ്രിയപ്പെട്ടതാക്കുന്നത്. കൂടെ വ്യത്യസ്തമായ കറികളും പരീക്ഷിക്കാം. നാളത്തെ പ്രാതലിന് നല്ല സോഫ്റ്റ് പൂരിയായാലോ? സിംപിൾ ആയി കിടിലൻ പൂരി എങ്ങനെ തയാറാക്കാമെന്ന് നോക്കാം
ആവശ്യമായ ചേരുവകൾ
ഗോതമ്പു പൊടി – 1 ഗ്ലാസ്
വെള്ളം -1/2 ഗ്ലാസ്
ഉപ്പ് – 1/4 സ്പൂൺ
മൈദ – 1 സ്പൂൺ
പഞ്ചസാര – 1 സ്പൂൺ
പൂരി വറുത്തു കോരാൻ ആവശ്യത്തിന് ഉള്ള എണ്ണ – 1/2 ഗ്ലാസ്
പാകം ചെയ്യുന്ന വിധം
ഒരു പാത്രത്തിൽ അര ഗ്ലാസ് വെള്ളം എടുക്കുക. അതിൽ ഉപ്പും പഞ്ചസാരയും ചേർത്തു നല്ലതുപോലെ ഇളക്കി യോചിപ്പിക്കണം. ഇതിലേക്ക് എടുത്ത് വച്ച ഗോതമ്പു പൊടി, ഒരു സ്പൂൺ മൈദ എന്നിവ ഇട്ടു കൊടുക്കണം. ഇനി ഇത് നല്ലതുപോലെ ചപ്പാത്തി പരുവത്തിൽ കുഴച്ചെടുക്കാം. കുഴച്ചെടുത്ത മാവ് ഒരു 20 മിനിറ്റ് മൂടി വക്കുക. മാവിന്റെ ഈർപ്പം പോകാതെ മാവ് നല്ല സോഫ്റ്റ് ആയി കിട്ടാൻ മാവിന്റെ മുകളിൽ അൽപം എണ്ണ തടവി വച്ചാൽ മതി. സമയമാകുമ്പോൾ പൂരി മാവ് ഓരോ ചെറിയ ഉരുളകൾ ആയി എടുത്ത് പരത്തുക. ഒരു കുഴിവുള്ള പാനിൽ എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ പരത്തിയ പൂരി ഇട്ട് കൊടുക്കണം. ഒരു വശം പോളയായി വരുമ്പോൾ മറിച്ചിടാം. ഒത്തിരി ബ്രൗൺ കളർ ആകും മുൻപ് പൂരി വറുത്തു കോരാം.
The post സിംപിൾ പ്രാതൽ; സോഫ്റ്റ് പൂരി എങ്ങനെ ഞൊടിയിടയിൽ തയ്യാറാക്കാം? appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/bQyG67f

No comments:
Post a Comment