
കൂലി കാണുന്നതിന് മുമ്പ് കൈതിയും വിക്രവും ഉറക്കമൊഴിച്ച് കാണുന്ന എല്‍ സി യു ആരാധകരുടെ ട്രോൾ സോഷ്യൽമീഡിയയിൽ നിറയുകയാണ്. ആഗസ്ത് 14ന് റിലീസ് ചെയ്യുന്ന കൂലി കാണാനായി വീണ്ടും കൈതിയും വിക്രവും കാണേണ്ട ആവിശ്യമില്ലെന്ന് ഒഫിഷ്യലായി പ്രഖ്യാപിച്ച് ലോകേഷ് കനകരാജ്.
ഇന്ത്യയിൽ പുലർച്ചെ ആറ് മണിക്കാണ് പടത്തിന്റെ ആദ്യ ഷോ. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ഉൾപ്പെട്ട സിനിമയാകുമോ, ഏത് റെട്രോ സോങ്ങായിരിക്കും ചിത്രത്തിൽ ഉണ്ടായിരിക്കുക, സർപ്രൈസുകളെന്തൊക്കെയായിരിക്കും എന്നൊക്കെയുള്ള ഫാൻസ് തിയറികളാൽ നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ.
Also Read: വെള്ളിത്തിരയിൽ അമ്പതാം വാർഷികം ആഘോഷിക്കുന്ന രജനികാന്ത്: കൂലിക്ക് ആശംസകൾ നേർന്ന് താര രാജാക്കന്മാർ
എന്നാൽ കൂലി എൽ സി യുവിൽ ഉൾപ്പെടുന്നതല്ല, ഒരു സ്റ്റാൻഡ് എലോൺ ചിത്രമാണെന്നാണ് സംവിധായകൻ ലോകേഷ് കനകരാജിന്റെ വെളിപ്പെടുത്തൽ. റിലീസിന് മുമ്പ് എല്ലാവരോടും നന്ദി അറിയിച്ചു കൊണ്ട് കുറുപ്പ് ഇറക്കുന്ന പതിവ് ഇത്തവണയും ലോകേഷ് തെറ്റിച്ചിട്ടില്ല.
തിയേറ്ററിൽ ആഘോഷിക്കാനുള്ള ഒരുപാട് മൊമന്റ്സ് ചിത്രത്തിലുണ്ടെന്നും പടം ഒരു സ്റ്റാൻഡ് എലോൺ ചിത്രമാണെന്നും ലോകേഷ് സൂചിപ്പിച്ചു. രജിനിയുടെ ഫ്ളാഷ്ബാക്ക് അവതരിപ്പിക്കുക ശിവകാർത്തികേയനായിരിക്കുമെന്ന് റൂമറുകളും പ്രചരിക്കുന്നുണ്ട്. എന്തായാലും ചിത്രത്തിൽ സംവിധായകൻ ഒളിപ്പിച്ചുവെച്ചിരിക്കുന്ന സർപ്രൈസുകളറിയാൻ ആരാധകരുടെ കാത്തിരിപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി.
The post കൂലി കാണാൻ പോകുന്നതിന് മുമ്പ് കൈതിയും വിക്രവും കാണേണ്ട; ഒഫിഷ്യലായി അറിയിച്ച് ലോകേഷ് കനകരാജ് appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/gm7Laci

No comments:
Post a Comment