
തൃശ്ശൂരിൽ കള്ളവോട്ട് ചെയ്തുവെന്ന് സോഷ്യൽ മീഡിയയിൽ അടക്കം വ്യാജ പ്രചാരണം നടത്തിയ ബിജെപി നേതാവിനെതിരെ പരാതിയുമായി കുടുംബം. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് കെ കെ അനീഷ് കുമാർ വ്യാജ പ്രചാരണം നടത്തുന്നതായാണ് പരാതി. തൃശ്ശൂർ കുറ്റൂർ സ്വദേശി എം.ടി വേണുഗോപാലാണ് പരാതിക്കാരൻ. അനീഷ് കുമാർ സോഷ്യൽ മീഡിയ പേജുകളിലൂടെ തന്നെയും കുടുംബത്തെയും അപമാനിച്ചുവെന്ന് വേണുഗോപാൽ പരാതിയിൽ പറയുന്നു. ഫോട്ടോ സഹിതം ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയ അപമാനിച്ചു എന്നും പരാതിയിലുണ്ട്.
നിലവിൽ കുറ്റൂരിൽ താമസിക്കുന്ന എം.ടി വേണുഗോപാലും ഭാര്യ ലീനയും അയ്യന്തോൾ ഡിവിഷനിൽ കള്ളവോട്ട് ചെയ്തു എന്നായിരുന്നു പ്രചാരണം. ഇരുവരുടെയും ഫോട്ടോ അടക്കം ഫേസ്ബുക്ക് പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഒരു ലക്ഷത്തോളം പേർ ഫോളോ ചെയ്യുന്ന കെ കെ അനീഷിന്റെ ഫേസ്ബുക്ക് പേജിൽ
ഇത്തരത്തിൽ ഒരു പ്രചാരണം വന്നത് കടുത്ത മാനസിക പ്രയാസത്തിനിടയാക്കി എന്നും പരാതിക്കാരൻ പറയുന്നു.
ALSO READ; വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കേസില്‍ ലീഗ് പ്രവര്ത്തകൻ പിടിയില്‍
വിവരം അറിഞ്ഞത് തന്നെ നാട്ടുകാർ വിളിച്ചു പറഞ്ഞിട്ടാണെന്നും പരാതിയിലുണ്ട്. കെ കെ അനീഷിന്റെ വ്യാജപ്രചാരണങ്ങൾ മുഖ്യധാരാ പത്രമാധ്യമങ്ങളിൽ വന്നത് അപമാനഭാരം വർധിപ്പിച്ചു. കള്ളവോട്ട് ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ എം.ടി വേണുഗോപാൽ തൃശ്ശൂർ വെസ്റ്റ് പൊലീസിൽ പരാതി നൽകിയെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.
The post കള്ളവോട്ട് ചെയ്തുവെന്ന് വ്യാജപ്രചാരണം; തൃശ്ശൂരിൽ ബിജെപി നേതാവിനെതിരെ പരാതിയുമായി കുടുംബം appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/wqdDLRc

No comments:
Post a Comment