
അസ്സോസിയേഷന് ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്സ് (അമ്മ) എന്ന സംഘടനയുടെ തലപ്പത്തേക്ക് വനിതകള്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ വളരെ സന്തോഷമെന്ന് മന്ത്രി വി ശിവന്‍കുട്ടി. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായാണ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി തുടങ്ങിയ പ്രധാന സ്ഥാനങ്ങളിലേക്ക് വനിതകള്‍ എത്തുന്നത്. വനിതകളുടെ ഈ മുന്നേറ്റം സമൂഹത്തിന് വലിയൊരു സന്ദേശമാണ് നല്‍കുന്നത്. ഈ വിജയം മലയാള സിനിമയിലെ വനിതാ കൂട്ടായ്മയ്ക്ക് വലിയൊരു ഊര്‍ജ്ജം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി ഫേയ്സ്ബുക്കില്‍ കുറിച്ചു.
Also read – സുവർണ ജൂബിലി ആഘോഷിക്കുന്ന ഷോലെ: പ്രത്യേക പോസ്റ്റ്കാർഡുകൾ പുറത്തിറക്കി തപാൽ വകുപ്പ്
ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…
അസ്സോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് (അമ്മ) എന്ന സംഘടനയുടെ തലപ്പത്തേക്ക് വനിതകൾ തിരഞ്ഞെടുക്കപ്പെട്ടതിൽ വളരെ സന്തോഷം. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി തുടങ്ങിയ പ്രധാന സ്ഥാനങ്ങളിലേക്ക് വനിതകൾ എത്തുന്നത്.
പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്വേതാ മേനോനും, ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കുക്കു പരമേശ്വരനും അഭിനന്ദനങ്ങൾ. അതുപോലെ, ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അൻസിബ ഹസനും, വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ലക്ഷ്മി പ്രിയക്കും എന്റെ ആശംസകൾ.
വനിതകളുടെ ഈ മുന്നേറ്റം സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നത്. ഈ വിജയം മലയാള സിനിമയിലെ വനിതാ കൂട്ടായ്മയ്ക്ക് വലിയൊരു ഊർജ്ജം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇത് കേരളത്തിലെ തൊഴിൽ മേഖലയിൽ സ്ത്രീ ശാക്തീകരണം എത്രത്തോളം മുന്നോട്ട് പോയിരിക്കുന്നു എന്നതിന്റെ ഒരു സൂചനയാണ്. സംസ്ഥാനത്തെ തൊഴിൽ മന്ത്രി എന്ന നിലയിൽ, ഈ നേട്ടത്തിൽ എനിക്ക് അഭിമാനമുണ്ട്.
തിരഞ്ഞെടുക്കപ്പെട്ട എല്ലാവർക്കും എന്റെ ഹൃദയപൂർവ്വമായ ആശംസകൾ.
The post എഎംഎംഎ തെരഞ്ഞെടുപ്പ്; വനിതകളുടെ ഈ മുന്നേറ്റം സമൂഹത്തിന് വലിയൊരു സന്ദേശം നല്കുന്നു: മന്ത്രി വി ശിവന്‍കുട്ടി appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/nXx3JiY

No comments:
Post a Comment