
സര്‍ക്കാര്‍ ഓണാഘോഷത്തിനെതിരെയുള്ള പ്രചാരണങ്ങള്‍ വാസ്തവവിരുദ്ധമെന്ന് കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. ഓണാഘോഷത്തിന്റെ ഭാഗമായി പ്രാദേശിക കലാകാരന്മാര്‍ക്ക് അവസരം നല്‍കിയിട്ടില്ല എന്ന തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള പ്രചാരണമാണ് ചില കോണുകളില്‍ നിന്ന് ഉയരുന്നത്. ഇത് യാഥാര്‍ഥ്യത്തിന് വിരുദ്ധമായ പ്രചാരണമാണ്.
കോഴിക്കോടിന്റെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ വിവിധ വേദികളിലായി അരങ്ങേറുന്നുണ്ട്. നാല് നാടകം, നാടന്‍ കലകള്‍, നാടന്‍പാട്ട്, ഹാസ്യ പരിപാടികള്‍, മാപ്പിളപ്പാട്ട്, ശിങ്കാരിമേളം, തിരുവാതിരക്കളി, വിവിധ ക്ലാസിക്കല്‍ പരിപാടികള്‍ മുതലായവ കോഴിക്കോട്ടെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന പരിപാടികളാണ്.
സ്ഥിരമായി ഓണാഘോഷത്തിന് കലാപരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്ക് പരിപാടി നല്‍കുന്നതിന് പകരം ഇതു വരെ പരിഗണിക്കപ്പെടാത്ത ആളുകളെ കൂടി പരിഗണിക്കണം എന്നുള്ള നിലപാടാണ് പ്രോഗ്രാം കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട് എടുത്തത്. ഇതിനു പുറമേ സാഹിത്യ നഗര പദവി ലഭിച്ച കോഴിക്കോടിന്റെ മാറ്റുകൂട്ടുന്ന തരത്തിലുള്ള ബുക്ക് ഫെസ്റ്റിവല്‍ ഓണാഘോഷത്തിന്റെ ഭാഗമാകുമെന്നും ഡി റ്റി പി സി അറിയിച്ചു.
The post സര്‍ക്കാര്‍ ഓണാഘോഷത്തിന് എതിരെയുള്ള പ്രചാരണങ്ങള്‍ വാസ്തവവിരുദ്ധമെന്ന് കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/j9zXt0C

No comments:
Post a Comment