സപ്ലൈകോ വില്‍പനയിൽ റെക്കോർഡ്; ഇന്നത്തെ ആകെ വില്പന 21,31,45,687 രൂപ - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

സപ്ലൈകോ വില്‍പനയിൽ റെക്കോർഡ്; ഇന്നത്തെ ആകെ വില്പന 21,31,45,687 രൂപ

Monday, September 01, 2025
supplyco

സപ്ലൈകോയുടെ ഓണച്ചന്തയില്‍ ഇന്ന് റെക്കോര്‍ഡ് വില്‍പന. ഇന്നത്തെ ആകെ വില്പന 21,31,45,687 രൂപയാണ്.അതേസമയം ഓണം സീസണില്‍ ആകെ വില്പന 319.3 കോടി രൂപയാണ്. ഓണം സീസണില്‍ ഇതുവരെയായി 48,15,759 ഉപഭോക്താക്കള്‍ സപ്ലൈകോയുടെ സന്ദര്‍ശകരായതായാണ് കണക്ക്.

ഓണത്തിന് സപ്ലൈകോ ചന്ത ആരംഭിച്ചു ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടാണ് ഇത്തരമൊരു നേട്ടം. പൊതു വിപണിയിലെ വിലക്കയറ്റം തടയാല്‍ ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാന്‍ ഓണചന്തകള്‍ക്ക് ആരംഭിച്ചത്. സാധനങ്ങള്‍ പരമാവധി വില കുറച്ച് നല്‍കുന്നത് ജനങ്ങള്‍ക്ക് ഏറെആശ്വാസമാണ് നല്‍കുന്നത്.

Also read – ഒരു കുതിപ്പ് കൂടി മുന്നോട്ട് വെച്ചാല്‍ ലോകത്തിന് മാതൃകയാവുന്ന നാടായി കേരളം മാറും; വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കാണ് കേരളത്തിന്റെ യാത്ര: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

457 രൂപ വിലയുള്ള കേരയുടെ വില 429 രൂപയിലേക്ക് കുറച്ചാണ് വില്‍പ്പന. ഓണത്തിനായി രണ്ടര ലക്ഷം ക്വിന്റല്‍ ഭക്ഷ്യധാന്യങ്ങളാണ് സംഭരിച്ചിട്ടുള്ളത്. റേഷന്‍ കാര്‍ഡൊന്നിന് എട്ട് കിലോ അരിയാണ് സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്. കാര്‍ഡൊന്നിന് 20 കിലോ പച്ചരി / പുഴുക്കലരി 25 രൂപ നിരക്കില്‍ അധിക അരിയായും ലഭ്യമാക്കും.

The post സപ്ലൈകോ വില്‍പനയിൽ റെക്കോർഡ്; ഇന്നത്തെ ആകെ വില്പന 21,31,45,687 രൂപ appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/xJkwUGt

No comments:

Post a Comment