
മൈതാനത്ത് മോശം പെരുമാറ്റത്തെ തുടർന്ന് വീണ്ടും വിവാദത്തിലായി വെറ്ററൻ താരം ലൂയിസ് സുവാരസ്. ഞായറാഴ്ച രാത്രി ലുമെന്‍ ഫീല്‍ഡില്‍ നടന്ന ലീഗ് കപ്പ് ഫൈനലില്‍ എതിർ ടീമായ സിയാറ്റില്‍ സൗണ്ടേഴ്സിന്റെ സ്റ്റാഫംഗത്തിൻ്റെ മുഖത്ത് തുപ്പിയതാണ് വിവാദത്തിലായത്. ഇതിൻ്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. ഫൈനലിൽ ഇന്റര്‍ മിയാമിയെ സിയാറ്റിൽ 3-0 എന്ന സ്കോറിന് പരാജയപ്പെടുത്തിയിരുന്നു.
ഫൈനല്‍ വിസിലിന് ശേഷം ഇരു ടീമുകളിലെയും അംഗങ്ങൾ മൈതാനത്ത് ഉന്തും തള്ളുമുണ്ടായിരുന്നു. ടീമുകള്‍ ഇതിൽ നിന്ന് വേര്‍പിരിയാന്‍ തുടങ്ങിയപ്പോഴാണ് സുവാരസ് സൗണ്ടേഴ്സ് സ്റ്റാഫിലെ ഒരാളുമായി ചൂടേറിയ വാഗ്വാദത്തില്‍ ഏര്‍പ്പെടുന്നത് ക്യാമറയില്‍ പതിഞ്ഞത്. തുടർന്ന് മുഖത്തേക്ക് തുപ്പുന്നത് വീഡിയോയിൽ കാണാമായിരുന്നു.
Read Also: കാഫ നാഷന്‍സ് കപ്പില്‍ ഇന്ത്യക്ക് തോല്‍വി; പരാജയപ്പെടുത്തിയത് ഇറാന്‍
മിയാമി ഗോള്‍ കീപ്പര്‍ ഓസ്‌കാര്‍ ഉസ്താരി സുവാരസിനും സ്റ്റാഫറിനും ഇടയില്‍ കയറി നിന്നതോടെ ടീമുകള്‍ വേര്‍പിരിയുകയായിരുന്നു. ബ്രസീലില്‍ നടന്ന 2014-ലെ ലോകകപ്പില്‍ ഇറ്റലിയുടെ പ്രതിരോധതാരം ജോര്‍ജിയോ ചില്ലിനിയെ മത്സരത്തിനിടെ ഉറുഗ്വെൻ താരം സുവാരസ് കടിച്ചിരുന്നു. ഇത് ഏറെ വിവാദത്തിലായിരുന്നു.
Suarez needs suspended for this. pic.twitter.com/9baIrkf8BR
— Erik Svendsen (@PhillyErik) September 1, 2025
The post എതിർ ടീമിലെ സ്റ്റാഫംഗത്തിൻ്റെ മുഖത്ത് തുപ്പി സുവാരസ്; വീണ്ടും വിവാദത്തിൽ appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/UrojAdE

No comments:
Post a Comment