
ദിശ തെറ്റി വന്ന കാർ സ്‌കൂട്ടറിലിടിച്ച് ഇരുപതടി ഉയരമുള്ള മേൽപ്പാലത്തിൽ നിന്ന് വീണ് യുവതി മരിച്ചു. ബാനസ്‌വാടി സ്വദേശിയായ നേത്രാവതിയാണ് (31) മരണപ്പെട്ടത്. ബംഗളൂരുവിലെ ദേവനഹള്ളിയിൽ ബച്ചഹള്ളി ഗേറ്റ് മേൽപ്പാലത്തിലാണ് അപകടമുണ്ടായത്.
സ്‌കൂട്ടറിലുണ്ടായിരുന്ന യുവതിയുടെ ഭാർത്താവിന് പരിക്കേറ്റു. കാർ ഇടിച്ചപ്പോൾ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് വീണ യുവതിക്ക് സംഭവ സ്ഥലത്തുനിന്ന് തന്നെ ജീവൻ നഷ്ടപ്പെട്ടു. ദമ്പതികൾ ചിക്കബല്ലാപുരിലേക്ക് പോകവെയാണ് അപകടം സംഭവിച്ചത്. നേത്ര ശസ്‌ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിൽ കഴിയുന്ന നേത്രാവതിയുടെ അമ്മയെ കാണുന്നതിനും, അവിടെ നിന്ന് തങ്ങളുടെ കുട്ടികളെ വീട്ടിലേക്ക് തിരികെ കൊണ്ടുവരുന്നതിനുമായി പോകുകയായിരുന്നു .
കാർ ഓടിച്ചിരുന്നയാൾ അപകടമുണ്ടായപ്പോൾ തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ ദേവനഹള്ളി ട്രാഫിക് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
The post ദിശ തെറ്റി വന്ന കാർ സ്‌കൂട്ടറിലിടിച്ചു; ഇരുപതടി ഉയരമുള്ള മേൽപ്പാലത്തിൽ നിന്ന് വീണ് യുവതി മരിച്ചു; സംഭവം ബംഗളൂരുവിൽ appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/otidu24

No comments:
Post a Comment