‘വിട പറഞ്ഞത് തലമുറകളുടെ ജീവിതവഴികളിൽ അറിവിന്‍റെ വെളിച്ചം വിതറിയ വ്യക്തി’; സാനു മാഷിന്‍റെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി ഡോ. ആർ ബിന്ദു - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

‘വിട പറഞ്ഞത് തലമുറകളുടെ ജീവിതവഴികളിൽ അറിവിന്‍റെ വെളിച്ചം വിതറിയ വ്യക്തി’; സാനു മാഷിന്‍റെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി ഡോ. ആർ ബിന്ദു

Saturday, August 02, 2025
prof mk sanu

പ്രശസ്ത എഴുത്തുകാരനും അധ്യാപകനും പ്രഭാഷകനുമായ എംകെ സാനുവിന്‍റെ വിയോഗത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അനുശോചനം രേഖപ്പെടുത്തി. നിരവധി തലമുറകളുടെ ജീവിതവഴികളിൽ അക്ഷരത്തിന്‍റെയും അറിവിന്‍റെയും വെളിച്ചം വിതറിയ പ്രകാശഗോപുരമായിരുന്നു പ്രൊഫ. എം കെ സാനു മാഷെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. മഹാപണ്ഡിതനും ധിഷണാശാലിയും സാമൂഹ്യ നീതിയുടെ സംരക്ഷകനും ആയിരുന്നു ഈ അദ്ധ്യാപക ശ്രേഷ്ഠൻ. ശ്രീനാരായണീയ ദർശനങ്ങളുടെ പൊരുളറിഞ്ഞയാളായിരുന്നു അദ്ദേഹമെന്നും മന്ത്രി പറഞ്ഞു.

‘അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം’ എന്നു കരുതിയ സാമൂഹ്യപ്രതിബദ്ധതയുടെ പ്രതീകമായിരുന്നു അദ്ദേഹമെന്നും മന്ത്രി ഡോ. ആർ ബിന്ദു അനുസ്മരിച്ചു. കേരളം കണ്ട ഏറ്റവും മികച്ച വാഗ്മിയും പ്രഭാഷകനുമായ സാനു മാഷിന്റെ വിയോഗത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ ദുഃഖം രേഖപ്പെടുത്തുന്നതായും മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ദീപ്തമായ ആ ഓർമ്മകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

ALSO READ; മലയാളിയുടെ അക്ഷരവിശുദ്ധി; നക്ഷത്രങ്ങളുടെ സ്നേഹഭാജനത്തിന് വിട

എംകെ സാനുവിന്‍റെ വിയോഗത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററും അനുശോചനം രേഖപ്പെടുത്തി. വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും പുരോഗമന ആശയങ്ങളുടെയും സാനു മാഷ് നമുക്ക് വെളിച്ചമേകി എന്നും തലമുറകളെ പ്രചോദിപ്പിക്കുന്ന വാക്കുകളും ചിന്തകളും പകർന്നുനൽകിയാണ്​ അദ്ദേഹത്തിന്‍റെ മടക്കമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

The post ‘വിട പറഞ്ഞത് തലമുറകളുടെ ജീവിതവഴികളിൽ അറിവിന്‍റെ വെളിച്ചം വിതറിയ വ്യക്തി’; സാനു മാഷിന്‍റെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി ഡോ. ആർ ബിന്ദു appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/4LU8m2Q

No comments:

Post a Comment