
തിരുവനന്തപുരം നെയ്യാറ്റിന്‍കര അതിയന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ സംഘര്‍ഷാവസ്ഥ. പഞ്ചായത്ത് അംഗങ്ങള്‍ പഞ്ചായത്ത് ജോയിന്റ് ഡയറക്ടറെ തടഞ്ഞുവെച്ചു. പഞ്ചായത്ത് സെക്രട്ടറി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട 199 വീടുകള്‍ക്ക് വിയോജനക്കുറിപ്പെഴുതി അട്ടിമറി നടത്തിയെന്ന് ആരോപിച്ചാണ് തടഞ്ഞുവെച്ചത്.
സ്ഥിതിഗതികള്‍ പരിശോധിക്കുന്നതുവരെ താല്‍ക്കാലികമായി കാര്യങ്ങള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ പൂര്‍ണ്ണമായി നിരോധിച്ചുവെന്നാണ് ജോയിന്റ് സെക്രട്ടറി മെമ്പര്‍മാര്‍ക്കിടയില്‍ പ്രചരിപ്പിച്ചു എന്നാണ് ആരോപണം.
കോണ്‍ഗ്രസ് ഭരണസമിതിയാണ് പഞ്ചായത്തിനെ നയിക്കുന്നത്. സ്ഥലത്ത് പഞ്ചായത്ത് മെമ്പര്‍മാരുടെപ്രതിഷേധം ഇപ്പോഴും തുടരുകയാണ്. രണ്ടുദിവസം മുന്‍പും സമാനമായ പ്രതിഷേധം ഡയറക്ടറുടെ മുറിക്ക് മുന്നില്‍ നടന്നിരുന്നു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനവും രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധങ്ങൾ .ചിക്കൻ തന്തൂരി തയ്യാറാക്കി വെള്ളറട ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി വൈ എഫ് ഐ പ്രതിഷേധം നടത്തി.ചൂണ്ടിക്കൽ ജംഗ്ഷനിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള പ്രതിഷേധ ബോർഡുകളും, ജീവനുള്ള പൂവൻകോഴിയെയും കയ്യിലേന്തിയായിരുന്നു പ്രതിഷേധം
The post നെയ്യാറ്റിന്‍കര അതിയന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ സംഘര്‍ഷാവസ്ഥ; പഞ്ചായത്ത് ജോയിന്റ് ഡയറക്ടറെ തടഞ്ഞുവെച്ച് മെമ്പര്‍മാര്‍ appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/dMeviyg

No comments:
Post a Comment