കൂത്താട്ടുകുളത്ത് ബാർ ഹോട്ടലിൽ സംഘർഷം; യുവാക്കൾ എയർ ഗൺ കൊണ്ട് മധ്യവയസ്കനെ തലക്കടിച്ചു വീഴ്ത്തി - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

കൂത്താട്ടുകുളത്ത് ബാർ ഹോട്ടലിൽ സംഘർഷം; യുവാക്കൾ എയർ ഗൺ കൊണ്ട് മധ്യവയസ്കനെ തലക്കടിച്ചു വീഴ്ത്തി

Friday, August 22, 2025

എറണാകുളം കൂത്താട്ടുകുളത്ത് ബാർ ഹോട്ടലിൽ സംഘർഷം. തർക്കത്തിനിടെ യുവാക്കൾ എയർ ഗൺ കൊണ്ട് മധ്യവയസ്കനെ തലക്കടിച്ചു വീഴ്ത്തി.

മൂന്നുപേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. കൂത്താട്ടുകുളം സ്വദേശികളായ റെജി, ബാബു, കുഞ്ഞിക്കണ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാറിക സ്വദേശി എ കെ അമൽ, കിഴകൊമ്പ് സ്വദേശി ലിൻജോ അവരാച്ചൻ, പാലക്കുഴ സ്വദേശി എൽദോ തങ്കപ്പൻ, എന്നിവരെയാണ് കൂത്താട്ടുകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പരിക്കേറ്റവരും പോലീസ് കസ്റ്റഡിയിലുള്ളവരും തമ്മിൽ ബാറിന്റെ പാർക്കിംഗ് ഏരിയയിൽ വച്ച് ഉണ്ടായ തർക്കം പിന്നീട് കയ്യാങ്കളിയിലെത്തി.

ALSO READ: വൈദ്യുതി കണക്ഷൻ പുനസ്ഥാപിക്കുന്നതിന് കൈക്കൂലി വാങ്ങി; കെഎസ്ഇബി സബ് എൻജിനിയർ വിജിലൻസ് പിടിയിൽ

ഇതിനിടെ യുവാക്കൾ എയർഗൺ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ബാർ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്നാണ് പോലീസ് എത്തി മൂന്നു പേരെ കസ്റ്റഡിയിലെടുത്തത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പ്രതികൾ ആക്രമണത്തിന് ഉപയോഗിച്ച എയർഗൺ പോലീസ് പിടിച്ചെടുത്തു. പിടിയിലായ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

The post കൂത്താട്ടുകുളത്ത് ബാർ ഹോട്ടലിൽ സംഘർഷം; യുവാക്കൾ എയർ ഗൺ കൊണ്ട് മധ്യവയസ്കനെ തലക്കടിച്ചു വീഴ്ത്തി appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/9tNz2b5

No comments:

Post a Comment