
ബേക്കറിയില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളനെ നിമിഷങ്ങള്‍ക്കകം സ്ഥലത്തെത്തി പിടികൂടിയ കേരള പൊലീസിന്റെ ഇടപെടലിനെ പ്രശംസിച്ച് ബേക്കറിയുടമയുടെ കുടുംബം. രോഹിത്ത് രാജേന്ദ്രന്‍ എന്ന യുവാവാണ് പോസ്റ്റ് പങ്കുവച്ചത്.
കോട്ടയം തിരുവാതുക്കല്‍ തങ്ങളുടെ വീടിനോട് ചേര്‍ന്നുള്ള ബേക്കറിയില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളനെ പിടികൂടാനായി തന്റെ അച്ഛന്റെ ഒറ്റ ഫോണ്‍ കോളില്‍ തന്നെ നിമിഷങ്ങള്‍ക്കകം സ്ഥലത്തെത്തി മോഷ്ടാവിനെ പിടികൂടിയ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ നൈറ്റ് ഓഫീസര്‍ മനോജ് ,കോട്ടയം കണ്‍ട്രോള്‍ സ്‌റ്റേഷന്‍ സണ്ണിമോന്‍ ,ശ്യാം എന്നിവരുടെ കൃത്യ സമയത്തുള്ള ഇടപെടല്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഉള്ള സംരക്ഷണം കേരള പൊലീസ് ഉറപ്പാക്കുന്നുവെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നു.കേരള പൊലീസിന് ബിഗ് സല്യൂട്ട് എന്നുമാണ് രോഹിത് കുറിച്ചത്.
Also read – ‘താങ്കൾ “വാനരന്മാർ” എന്ന് വിളിച്ചത് സ്വന്തം സഹപ്രവർത്തകൻ അനുരാഗ് ഠാക്കൂറിനെയോ, അതോ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന പൗരന്മാരെയോ?: സുരേഷ് ഗോപിയോട് ആദർശ് എം സജി
കള്ളന്‍ ബേക്കറിയിലെത്തി മോഷണം നടത്തുന്നതിന്റെ വിഡിയോ കേരള പൊലീസ് തന്നെ ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
The post ഇത് താന്‍ഡാ കേരള പൊലീസ്; ബേക്കറിയില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളനെ പിടികൂടിയത് നിമിഷങ്ങള്‍ക്കകം appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/EkHPnLd

No comments:
Post a Comment