ബ്രസീലിയന്‍ പെര്‍മെനന്റ് റെസിഡന്‍സി സ്വന്തമാക്കാം; 27,000 രൂപയില്‍ താഴെ മാത്രം ചെലവ്, ഇപ്പോള്‍ അപേക്ഷിച്ചോളൂ - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

ബ്രസീലിയന്‍ പെര്‍മെനന്റ് റെസിഡന്‍സി സ്വന്തമാക്കാം; 27,000 രൂപയില്‍ താഴെ മാത്രം ചെലവ്, ഇപ്പോള്‍ അപേക്ഷിച്ചോളൂ

Friday, September 05, 2025
brazil-pr

ബ്രസീലില്‍ സ്ഥിരവാസം നല്‍കുന്ന സംവിധാനത്തിന് ചെലവ് 27,000 രൂപയില്‍ താഴെ മാത്രം. ഇന്ത്യക്കാര്‍ക്കും പി ആറിനായി അപേക്ഷിക്കാം. മാനദണ്ഡങ്ങള്‍ പാലിച്ച് ബ്രസീലില്‍ താമസിക്കാനും ജോലി ചെയ്യാനും സാധിക്കുന്നതാണിത്.


ബ്രസീലിലെ വ്യവസായത്തിലോ റിയല്‍ എസ്‌റ്റേറ്റിലോ നിക്ഷേപിക്കുകയാണ് പി ആര്‍ ലഭിക്കാനുള്ള പൊതുവായ മാര്‍ഗം. 81,56,019 രൂപ മുതല്‍ 1.14 കോടി വരെയാണ് ബ്രസീലില്‍ നിക്ഷേപിക്കേണ്ടത്. വിദഗ്ധ തൊഴില്‍ നേടുന്നതും സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കുന്നതും താത്കാകാലിക റെസിഡന്‍സ് വിസ ലഭിക്കുന്നതിന് സഹായകമാകും. ഇത് പിന്നീട് പി ആര്‍ ആക്കാം. ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, പ്രൊഫസര്‍ അടക്കമുള്ളവരെയാണ് വിദഗ്ധ തൊഴില്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലെങ്കില്‍ പിന്നെ ബ്രസീലിയന്‍ പൗരന്മാരെ വിവാഹം കഴിക്കണം.

Read Also: ഗാസയിൽ നരനായാട്ട് തുടർന്ന് ഇസ്രയേൽ; 50-ലേറെ മരണം, ബെത്ലഹമിൽ റെയ്ഡ്


പി ആറിനുള്ള അപേക്ഷാ ഫീസ് തുച്ഛമാണ്. 100 മുതല്‍ 300 വരെ ഡോളര്‍ മാത്രമേ ആകുകയുള്ളൂ. ഏകദേശം 8,813 മുതല്‍ 26,440 വരെ രൂപ. വിദേശത്തുനിന്ന് അപേക്ഷിക്കുന്നവര്‍ ബ്രസീലിയന്‍ കോണ്‍സുലേറ്റിലാണ് സമര്‍പ്പിക്കേണ്ടത്. അംഗീകാരത്തിനായി നാല് മുതല്‍ ആറ് വരെ മാസമെടുക്കും.

The post ബ്രസീലിയന്‍ പെര്‍മെനന്റ് റെസിഡന്‍സി സ്വന്തമാക്കാം; 27,000 രൂപയില്‍ താഴെ മാത്രം ചെലവ്, ഇപ്പോള്‍ അപേക്ഷിച്ചോളൂ appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/TDeh9I3

No comments:

Post a Comment