
തുടർച്ചയായ വിവാദങ്ങളിൽ കോൺഗ്രസിനെ വെട്ടിലാക്കുന്ന കേരളത്തിലെ യുവനേതാക്കളുടെ നടപടികളിൽ ഹൈക്കമാന്‍റിന് കടുത്ത അതൃപ്തി. രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്നാലെ ബിഹാര്‍ – ബീഡി പോസ്റ്റിൽ കോൺഗ്രസിനെ പ്രതിരോധത്തിൽ ആക്കിയ നേതാക്കളുടെ നടപടിയിലാണ് എഐസിസി നേതൃത്വത്തിന് അതൃപ്തി ഉള്ളത്. ദേശീയതലത്തിൽ ബിജെപിക്ക് കോണ്‍ഗ്രസിനെ വളഞ്ഞിട്ട് അടിക്കാനുള്ള വടി കെപിസിസി ഡിജിറ്റല്‍ മീഡിയ വിഭാഗം നല്‍കിയെന്നാണ് വിഷയത്തിൽ ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ കര്‍ശന നടപടി വേണമെന്നാണ് എഐസിസി നിലപാട്. വിവാദത്തില്‍ ഹൈക്കമാന്‍റ് കെപിസിസി നേതൃത്വത്തോട് വിശദീകരണം തേടിയിട്ടുണ്ട്.
ALSO READ; തട്ടിപ്പ് ആരോപണങ്ങളുടെ പെരുമഴയിലും പി കെ ഫിറോസിന് കുട പിടിച്ച് ലീഗ് നേതൃത്വം
ദേശീയതലത്തിൽ വിവാദമുണ്ടാക്കിയ കെപിസിസി ഡിജിറ്റൽ വിഭാഗം ഉടൻ പിരിച്ചുവിട്ടേക്കും. ഡിജിറ്റൽ വിഭാഗത്തിന്‍റെ അധ്യക്ഷപദവി വഹിക്കുന്ന വി ടി ബല്‍റാമിന്‍റെ കസേരയും കൂടെ തെറിക്കും. ഇത് സംബന്ധിച്ച വിശദീകരണം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വിടി ബൽറാമിനോട് തേടിയിട്ടുണ്ട്. താൻ പദവിയിൽ നിന്ന് രാജിവയ്ക്കാൻ തയ്യാറാണെന്ന് ബൽറാമും നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം.
രാഹുൽ മാങ്കൂട്ടത്തിലിന് പിന്നാലെ വിഡി സതീശന്‍റെ പവർ ഗ്രൂപ്പിനൊപ്പം നിലകൊണ്ട ബൽറാമിനും തന്‍റെ പദവി നഷ്ടമാവുകയാണ്. മാത്രമല്ല രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളെ കോൺഗ്രസ് സൈബർ വിഭാഗം ആക്രമിച്ചതിൽ മുതിർന്ന നേതാക്കൾക്കും ബൽറാമിനോട് കടുത്ത അതൃപ്തി ഉണ്ടെന്നതും ഇതിനൊപ്പം ചേർത്ത് വായിക്കേണ്ട വിഷയമാണ്.
The post വെട്ടിലാക്കാൻ കച്ച കെട്ടിയിറങ്ങി കേരളാ യൂത്തന്മാർ, പിടിച്ചു കെട്ടാനാകാതെ തലമൂത്തവർ; നട്ടംതിരിഞ്ഞ് എഐസിസിയും appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/0Xu46Ak

No comments:
Post a Comment