ഏഷ്യാ കപ്പില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യക്ക് വിജയത്തുടക്കം - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

ഏഷ്യാ കപ്പില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യക്ക് വിജയത്തുടക്കം

Wednesday, September 10, 2025
asia cup

ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് വിജയ തുടക്കം. ആതിഥേയരായ യു എ ഇയെ ഇന്ത്യവീഴ്ത്തിയത് 9 വിക്കറ്റിന്. യു എ ഇയെ 57 റണ്‍സിന് എറിഞ്ഞൊതുക്കിയ ഇന്ത്യ, വെറും 4.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടക്കുകയായിരുന്നു. 16 പന്തില്‍ 30 റണ്‍സ് എടുത്ത അഭിഷേക് ശര്‍മ്മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. 17 റണ്‍സുമായി ഗില്ലും ഏഴ് റണ്‍സുമായി സൂര്യകുമാര്‍ യാദവും പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടിയ ഇന്ത്യ യു എ ഇ എയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവില്‍ ഇന്ത്യ ആതിഥേയരെ 13.1 ഓവറില്‍ 57 റണ്‍സിന് പുറത്താക്കി. ഇന്ത്യയ്ക്കുവേണ്ടി കുല്‍ദീപ് യാദവ് നാലു വിക്കറ്റും ശിവം ദുബെ മൂന്നു വിക്കറ്റും നേടി. യുഎഇ നിരയില്‍ 22 റണ്‍സ് എടുത്ത ഷറഫുവും 19 റണ്‍സ് എടുത്ത വാസിമും മാത്രമാണ് രണ്ടക്കം കണ്ടത്.

Also read – കേരള അര്‍ബന്‍ കോണ്‍ക്ലേവ് 2025; പങ്കെടുക്കാനെത്തുന്നത് നഗരവികസനത്തില്‍ മാതൃക കാട്ടിയ മേയര്‍മാര്‍

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ അടുത്ത മത്സരം ചിരവൈദികളായ പാകിസ്ഥാനെതിരെയാണ്. സെപ്റ്റംബര്‍ 14 ഞായറാഴ്ചയാണ് ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം.

The post ഏഷ്യാ കപ്പില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യക്ക് വിജയത്തുടക്കം appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/Kj7lm1Y

No comments:

Post a Comment