‘റെഡിയല്ലേ ? തിരുവനന്തപുരം ഒരുങ്ങി’; തിളങ്ങി നിൽക്കുന്ന തലസ്ഥാന നഗരിയുടെ വീഡിയോ പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ് - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

‘റെഡിയല്ലേ ? തിരുവനന്തപുരം ഒരുങ്ങി’; തിളങ്ങി നിൽക്കുന്ന തലസ്ഥാന നഗരിയുടെ വീഡിയോ പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്

Tuesday, September 02, 2025
THIRUVANANTHAPURAM

ഓണാഘോഷങ്ങൾക്കായി ഒരുങ്ങി തലസ്ഥാനം. ഓണം വാരാഘോഷത്തിൻ്റെ ഉത്സവ പതാക ഉയര്‍ത്തലും വൈദ്യുത ദീപാലങ്കാരം സ്വിച്ച് ഓണ്‍ കർമവും മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും വി ശിവന്‍കുട്ടിയും നിർവഹിചിരുന്നു. ഇപ്പോഴിതാ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് മന്ത്രി മുഹമ്മദ് റിയാസ്. ‘റെഡിയല്ലേ 👍തിരുവനന്തപുരം ഒരുങ്ങി’ എന്നാണ് അദ്ദേഹം അടികുറിപ്പായി നൽകിയിരിക്കുന്നത്. തലസ്ഥാന നഗരിയിലെ വിവിധ ഭാഗങ്ങൾ ദീപാലങ്കാരത്താൽ തിളങ്ങിനിൽക്കുന്നത് വിഡിയോയിൽ കാണാം.

165 പ്ലോട്ടുകള്‍ അടങ്ങിയ ഘോഷയാത്രയാണ് ഒമ്പതാം തീയതി വൈകുന്നേരം തിരുവനന്തപുരത്ത് ഗവര്‍ണര്‍ ഫ്ലാഗ് ഓഫ് ചെയ്യുകയെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ഘോഷയാത്ര. മൂന്ന് ദിവസം അര മണിക്കൂര്‍ വീതം ഡ്രോണ്‍ ഷോ നടത്തും.

ലോകത്തെമ്പാടുമുള്ള ടൂറിസ്റ്റുകളെ സംബന്ധിച്ചിടത്തോളം സൗഹൃദത്തോടുകൂടി ഒരു ഭയവുമില്ലാതെ വന്നു പോകാന്‍ കഴിയുന്ന സംസ്ഥാനം കേരളമാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം വാരിക്കോരി കൊടുക്കുമ്പോള്‍ നമുക്ക് ഒരു പൈസയും തരുന്നില്ല. കേന്ദ്ര സർക്കാരിന് ഒരുപാട് പ്രയോജനപ്പെടുന്നതാണ് കേരള ടൂറിസം. എത്ര മാനക്കേടാണിതെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

ALSO READ: അത്തപ്പൂക്കളം, മാവേലി, തിരുവാതിര; ട്രെയിനിൽ വിപുലമായി ഓണം ആഘോഷിച്ച് യാത്രക്കാർ

2025-ല്‍ ഡബിള്‍ കളര്‍ഫുള്‍ ആയി ഓണാഘോഷം നടത്തുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അതില്‍ പ്രധാനമാണ് ദീപാലങ്കാരം. വെളിച്ചം പോസിറ്റീവ് എനര്‍ജിയാണ് നാടിന് സമര്‍പ്പിക്കുക. തിരുവനന്തപുരം നഗരം ദീപാലംകൃതമാകും. എല്ലാവരും ചേര്‍ന്ന് വളരെ ഗംഭീരമായി ആഘോഷിക്കുകയാണ്. വിദേശ സഞ്ചാരികളെ ഉള്‍പ്പെടെ കൊണ്ടുവരാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. എല്ലാ ജില്ലയിലെയും ഓണാഘോഷം സന്തോഷകരമായി മാറ്റിത്തീര്‍ക്കാമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

The post ‘റെഡിയല്ലേ ? തിരുവനന്തപുരം ഒരുങ്ങി’; തിളങ്ങി നിൽക്കുന്ന തലസ്ഥാന നഗരിയുടെ വീഡിയോ പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ് appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/ROBNZQ7

No comments:

Post a Comment