
തിരുവനന്തപുരം: സംസ്ഥാന സർക്കാറിൻറെ ഓണം വാരാഘോഷ പരിപാടി നാളെ സമാപിക്കും. സാംസ്കാരിക ഘോഷയാത്ര ഗവർണർ രാജേന്ദ്ര ആർലേക്കർ ഫ്ളാഗ് ഓഫ് ചെയ്യും. വെള്ളയമ്പലത്തു നിന്നും ആരംഭിച്ച് കിഴക്കേകോട്ടയിൽ അവസാനിക്കുന്ന ഘോഷയാത്രയിൽ ആയിരത്തിൽപ്പരം കലാകാരന്മാർ അവതരിപ്പിക്കുന്ന സാംസ്കാരിക കലാരൂപങ്ങളും 59 ഫ്ളോട്ടുകളും പങ്കെടുക്കും.
ഓരാഴ്ച കാലം നീണ്ടു നിന്ന സംസ്ഥാന സർക്കാറിൻറെ ഓണം വാരാഘോഷത്തിനാണ് നാളെ സമാപനമാകുന്നത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സാംസ്കാരിക ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. വെള്ളയമ്പലത്തു നിന്നും ആരംഭിച്ച് കിഴക്കേകോട്ടയിൽ അവസാനിക്കുന്ന ഘോഷയാത്രയിൽ ആയിരത്തിൽപ്പരം കലാകാരന്മാർ അവതരിപ്പിക്കുന്ന സാംസ്കാരിക കലാരൂപങ്ങളും 59 ഫ്ളോട്ടുകളും ഉണ്ടാകും. ‘നാനത്വത്തിൽ ഏകത്വം’ എന്ന പ്രമേയം മുൻനിർത്തി കേരളത്തിന് പുറത്തുനിന്നുള്ള സംസ്ഥാനങ്ങളിലെ ഫ്ലോട്ടുകൾ ഘോഷയാത്രയുടെ മാറ്റുകൂട്ടും.
Also Read: ചെണ്ടത്താളത്തിനൊപ്പം അരമണികിലുക്കവും; തൃശൂർ നഗരം കീഴടക്കി പുലികൾ
ഗ്രീൻ പ്രോട്ടോകോൾ പാലിച്ച്, കൃത്രിമത്വം ഒഴിവാക്കിയ, ആനുകാലിക പ്രാധാന്യമുള്ള ഫ്ളോട്ടുകളാണ് ഘോഷയാത്രയിൽ ഉണ്ടാവുക. വിവിഐപി, വിഐപി പവലിയനുകൾക്ക് മുന്നിലും, മ്യൂസിയം ഗേറ്റിന് സമീപത്തെ പ്രത്യേക സ്റ്റേജിലും കലാരൂപങ്ങൾ അവതരിപ്പിക്കും. വിദേശ വിനോദ സഞ്ചാരികൾക്ക് ഘോഷയാത്ര വീക്ഷിക്കുന്നതിനായി വിവിഐപി. പവലിയനു സമീപമായി പ്രത്യേക പവലിയനും ഉണ്ടാകും. കാണികൾക്ക് ഘോഷയാത്ര വീക്ഷിക്കുന്നതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. നഗര പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
The post ഓണം വാരാഘോഷ പരിപാടി: നാളെ സമാപനം appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/4Zk9KtU

No comments:
Post a Comment